രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

 
reema

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വലയപ്ര സ്വദേശിയായ റീമ (30) യാണ് രണ്ടര വയസുള്ള മകനുമായി പുഴയിൽ ചാടിയത്. റീമയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.

പാലത്തിന് താഴെ ചൂണ്ടയിടാൻ ഇരുന്നയാളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കാണുന്നത്. തുടർന്നിയാൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പുഴയിലെ ജലനിരപ്പുയർന്നിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

Tags

Share this story

From Around the Web