ലെയോ പാപ്പയുടെ മൊസൈക്ക് ഛായാചിത്രം സെന്റ് പോൾസ് ബസിലിക്കയിൽ

 
222

സെന്റ് പോൾസ് ബസിലിക്ക ഓഫ് വാൾസിൽ ലെയോ പതിനാലാമൻ പാപ്പയുടെ മൊസൈക്ക് ഛായാചിത്രം സ്ഥാപിച്ചു. ജനുവരി 14 ന് വത്തിക്കാൻ മൊസൈക് സ്റ്റുഡിയോ, ലെയോ പാപ്പയ്ക്കു മുൻപിലാണ് ഈ ഛായാചിത്രം വെളിപ്പെടുത്തിയത്.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് എട്ട് മാസങ്ങൾക്കു ശേഷം, പുരാതന പാരമ്പര്യമനുസരിച്ച്, ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണ് സെന്റ് പോൾ ബസിലിക്കയിൽ പാപ്പയുടെ മൊസൈക് ഛായാചിത്രം സ്ഥാപിച്ചത്.

137 സെന്റീമീറ്റർ വ്യാസമുള്ള മൊസൈക് റൗണ്ടൽ, സെന്റ് പീറ്ററിന്റെ ഫാബ്രിക് ഓഫ് സ്റ്റുഡിയോയിലെ ഒരു ലോഹഘടനയിൽ ഗ്ലാസ് ഇനാമലുകളും സ്വർണ്ണവും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ടെസ്സെറേ (ഗ്ലാസ് അല്ലെങ്കിൽ ടൈലിന്റെ കഷണങ്ങൾ) പുരാതന കട്ട്-മൊസൈക് എന്നിവയാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. മാസ്റ്റർ റോഡോൾഫോയാണ് പാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി ഈ ഛായാചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

Tags

Share this story

From Around the Web