മെക്സിക്കോയിലെ യുവജന ജൂബിലി ആഘോഷങ്ങൾക്കായി ഒത്തുകൂടിയത് ആറായിരം പേർ

മെക്സിക്കോയിലെ എക്ലെസിയൽ പ്രവിശ്യ സംഘടിപ്പിച്ച 2025 യുവജന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏകദേശം ആറായിരം യുവജനങ്ങൾ മെക്സിക്കോ സിറ്റിയിൽ ഒത്തുകൂടി. ജൂലൈ ആറിനാണ് രാജ്യതലസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഹുയിപുൾകോ മേജർ സെമിനാരിയിൽ നിരവധി യുവജനങ്ങൾ എത്തിയത്.
പ്രധാനമായും അസ്കപോത്സാൽകോ, ഇസ്തപാലപ, സോചിമിൽകോ അതിരൂപതകളിൽ നിന്നുള്ള യുവജനങ്ങൾ, മെക്സിക്കോ, ഹിഡാൽഗോ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നിരവധി ബിഷപ്പുമാർ പങ്കെടുത്ത ഈ പരിപാടി, അസ്കപോത്സാൽകോയിലെ ബിഷപ്പ് അഡോൾഫോ മിഗുവൽ കാസ്റ്റാനോ ഫോൺസെക്കയാണ് ഉദ്ഘാടനം ചെയ്തത്.
പ്രാർഥനയുടെ പ്രാധാന്യവും അതോടൊപ്പം കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവജനങ്ങൾ, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ, ഡിജിറ്റൽ സുവിശേഷവൽക്കരണം, വിശ്വാസം, സാമൂഹിക പ്രതിബദ്ധത, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും വർക്ക്ഷോപ്പുകളും നടത്തുകയും ചെയ്തു.