2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

 
christian

2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള  6 മാസ ങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ഹെല്‍പ്പ് ലൈനിന്റെ ഡേറ്റ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ കണക്കുകള്‍ മാത്രമാണിത്.

കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ പലപ്പോഴും പരാതി നല്‍കാന്‍പോലും തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ദിവസവും  രണ്ടിലധികം അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഈ പ്രവണത പരിഹരിക്കപ്പെട്ടില്ലെങ്കില്‍, സ്വന്തം മാതൃരാജ്യത്ത് ഇന്ത്യയിലെ ക്രൈസ്തവരുടെ  നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Tags

Share this story

From Around the Web