പ്രത്യാശയുടെ ജൂബിലിയിൽ 33 ദശലക്ഷത്തിലധികം തീർഥാടകർ പങ്കെടുത്തതായി വത്തിക്കാൻ

 
vatican

പ്രത്യാശയുടെ ജൂബിലിയിൽ 33 ദശലക്ഷത്തിലധികം തീർഥാടകർ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ലയാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അതായത്, 3,34,75,369 തീർഥാടകർ ജൂബിലിയിൽ പങ്കെടുത്തു – വത്തിക്കാന്റെ പ്രാരംഭ കണക്കായ 31.7 ദശലക്ഷത്തേക്കാൾ ഏകദേശം രണ്ടു ദശലക്ഷം കൂടുതൽ ആണിത്.

ജനുവരി അഞ്ചിന് വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്ന അവസാന സംഘം പ്രാദേശിക സമയം വൈകുന്നേരം 5:30 ന് വിശുദ്ധ വർഷത്തിന്റെ പ്രധാന സംഘാടകരായ ഡിക്കാസ്റ്ററിയുടെ ജീവനക്കാരായിരിക്കുമെന്നും ആർച്ച് ബിഷപ്പ് ഫിസിക്കെല്ല പറഞ്ഞു. ജനുവരി ആറിന് പ്രാദേശിക സമയം രാവിലെ 9:30 ന് വിശുദ്ധ വർഷത്തിന്റെ സമാപന ചടങ്ങുകൾ നടക്കും. ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, സിവിൽ അധികാരികൾ, ധാരാളം വിശ്വാസികൾ എന്നിവരും സമാപന ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എട്ടു വർഷത്തിനുശേഷം, 2033-ൽ വീണ്ടെടുപ്പിന്റെ ജൂബിലിക്കായി വിശുദ്ധ വാതിൽ വീണ്ടും തുറക്കാൻ പദ്ധതിയുണ്ട്.

Tags

Share this story

From Around the Web