“അമ്മേ ആശുപത്രിയിൽ കൊണ്ടുപോകണേ…” ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
Sep 25, 2025, 13:03 IST

തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മുറിയിൽ നിന്ന് മരുന്നുകുപ്പി കണ്ടെത്തിയിരുന്നു. ആഹാരം കഴിക്കുന്നതിനിടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് കുഴഞ്ഞുവീണത്. മരുന്നുകുപ്പി ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഈ മരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ്.