ദക്ഷിണേന്ത്യൻ സർവകലാശാലകളിൽ ഇടപെടാൻ സംഘപരിവാർ, കൊച്ചിയിലെ യോഗത്തിൽ മോഹൻ ഭാഗവതും വിസിമാരും പങ്കെടുക്കും. കാവിവൽക്കരണം എന്ന ആരോപണത്തെ നേരിടാൻ ഫലപ്രദമായ പ്രതിരോധം തീർക്കും
 

 
mmmm

ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ മടികാട്ടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഇടപെടലിന് സംഘപരിവാർ. സർവകലാശാലകളെ ലക്ഷ്യംവെച്ചുള്ള പദ്ധതികളാവിഷ്‌കരിക്കാൻ സംഘപരിവാർ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ 27 മുതൽ ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കും.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എത്തുന്ന പരിപാടിയിൽ ഇന്ത്യയിലെ ഒട്ടുമിക്ക സർവകലാശാലകളിൽനിന്നും വിസിമാരടക്കമുള്ളവർ പങ്കെടുക്കും. കേരളത്തിലെ ചില വിസി മാരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട് . ഒക്ടോബറിൽ തുടങ്ങുന്ന ആർഎസ്എസ് ശതാബ്ദിവാർഷിക ആചരണത്തിലെ പ്രധാന അജൻഡികളിലൊന്ന് വിദ്യാഭ്യാസരംഗത്തെ ഇടപെടലാണ്.          

ദേശീയ വിദ്യാഭ്യാസനയം സമ്പൂർണതലത്തിൽ നടപ്പാക്കുന്നതിനുള്ള പ്രചാരണ, പ്രായോഗിക നടപടികൾ ഇതിന്റെ ഭാഗമായി ആവിഷ്കരിക്കും. കേന്ദ്ര സർക്കാരിന്റെ സഹായപദ്ധതികളടക്കം അനുവദിക്കുന്നതിൽ അനുവദിക്കുന്നതിൽ ഇവ എത്രമാത്രം സമ്മർദ്ദഘടകമാക്കാനാകുമെന്ന കാര്യം കൊച്ചിയിൽ ചർച്ച ചെയ്യും.

മാറ്റങ്ങളെ കാവിവത്കരണമായും വേദകാലത്തേക്കുള്ള മടങ്ങിപ്പോക്കായും വ്യാഖ്യാനിച്ചെതിർക്കുന്ന രീതികൾക്ക് ഫലപ്രദമായ പ്രതിരോധവും ആവിഷ്കരിക്കും. ഭാരതത്തിന്റെ തനതായ വൈജ്ഞാനിക മേഖലയെ  അടുത്തറിയുന്നതിനെ പുരാണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നതിനെ ആശയപരമായി നേരിടും.

Tags

Share this story

From Around the Web