തലസ്ഥാനത്തെ ഇളക്കിമറിച്ചു മോദി തരംഗം, കരമന മുതൽ കിള്ളിപ്പാലം വരെ ജനസാഗരം

 
666

തിരുവനന്തപുരം: എൻ.ഡി.എ. ക്യാമ്പുകൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരിയിൽ റോഡ് ഷോ നടത്തി. തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം വൈകുന്നേരത്തോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട റോഡ് ഷോയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ വരവേൽക്കാൻ തടിച്ചുകൂടിയത്.

തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥികളും അണിനിരന്നു. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ പ്രധാനമന്ത്രിക്ക് പൂക്കൾ വിതറിയും മുദ്രാവാക്യം വിളിച്ചും വൻ സ്വീകരണമാണ് കരമനയിൽ ലഭിച്ചത്.

പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ റോഡിന് ഇരുവശവും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജനങ്ങൾ നിലയുറപ്പിച്ചിരുന്നു. പത്തനംതിട്ടയിലെയും തിരുവല്ലയിലെയും പരിപാടികൾക്ക് ശേഷമുള്ള മോദിയുടെ ഈ സന്ദർശനം തെക്കൻ കേരളത്തിലെ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു നഗരം.

Tags

Share this story

From Around the Web