കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ഡി ഐ ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കണ്ണൂര്‍ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച വീഴ്ചയെക്കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ പിന്നാലെയാണ് എല്ലാ ആഴ്ചയും പരിശോധന ശക്തമാക്കിയത്.ഇന്നലെ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളും കണ്ടെത്തിയത്.ന്യൂ ബ്ലോക്കിലെ ടാങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെടുത്തത്.
ആറാം ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമാണ് മറ്റ് മൊബൈലുകള്‍ കണ്ടെത്തിയത്. രണ്ട് വിധം ചാര്‍ജറുകളും കണ്ടെടുത്തിട്ടുണ്ട്. ആരാണ് മൊബൈല്‍ ഫോണ്‍ കൊണ്ടുവെച്ചത് എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.മൂന്ന് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലും ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.