ഷോണ്‍ ജോര്‍ജിൻ്റെയു പി സി ജോര്‍ജിൻ്റെയും സഭാ നേതാക്കൾക്കെതിരായ പരാമർശങ്ങളെ തള്ളി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷൻ. ഇരുവരും ഉന്നയിച്ച വിമര്‍ശനങ്ങള്‍ പര്‍ട്ടിയുടെ നിലപാടല്ലെന്ന് സുമിത് ജോര്‍ജ്
കോട്ടയം: കത്തോലിക്കാ സഭാ ബിഷപ്പുമാര്‍ക്കു നേരെ ഷോണ്‍ ജോര്‍ജും പി.സി. ജോര്‍ജും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ന്യൂനപക്ഷ സംസ്ഥാന അധ്യക്ഷൻ സുമിത് ജോര്‍ജ്. വ്യക്തിപരമായ പരാമർശങ്ങൾ ആയിരുന്നെങ്കിൽ പോലും ഇത് ഒഴിവാക്കേണ്ട ആയിരുന്നുവെന്ന് പ്രമുഖ ചാനലിൽ നൽകിയ പ്രതികരണത്തിൽ സുമിത് പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രിസ്ത്യന്‍ സഭ ബി.ജെ.പിയോട് കൂടുതല്‍ അടുത്തു നില്‍ക്കുക സാഹചര്യമാണുള്ളത്. ഘട്ടം ഘട്ടമായി മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളൂ.
ഒറ്റയടിക്കു മാറ്റാവുന്ന ഒന്നല്ലയിത്. ഇപ്പോള്‍ ഷോണും ജോര്‍ജും ഉന്നയിച്ച വിമര്‍ശനങ്ങള്‍ പര്‍ട്ടിയുടെ നിലപാടല്ല, മറിച്ച് വ്യക്തിപരമാണ്. പിതാക്കന്‍മാരോട് മാത്രമല്ല ആരെക്കുറിച്ചായാലും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടായിരുന്നു എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും സുമിത് പറഞ്ഞു. ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കോട്ടയം ജില്ലയിൽ ബിജെപിയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്ന നേതാവാണ് സുമിത്. പല രൂപതാംഗംകൂടിയായ സുമത്തിന്റെ നിലപാട് ശ്രദ്ധേയമാണ്.
കേന്ദ്ര സര്‍ക്കാരിനെ കാട്ടി ക്രൈസ്തവ സഭകളെ വിരട്ടാന്‍ ഷോണ്‍ ജോര്‍ജും പിതാവ് പി.സി. ജോര്‍ജും ശ്രമിക്കുന്നതിനിടെയാണ് ബി.ജെ.പിയില്‍ നിന്നു തന്നെ ഇതിനെതിരെ ശബ്ദം ഉയരുന്നത്.
പോളിങ്ങ് കഴിഞ്ഞതോടെയാണ് പൊട്ടിത്തെറികള്‍ ഉണ്ടായത്. സഭക്ക് ബി.ജെ.പി. വിരുദ്ധ നിലപാടാണെങ്കില്‍ തിരിച്ചും നിലപാട് മാറ്റേണ്ടി വരുമെന്ന ഷോണ്‍ ജോര്‍ജിന്റെ ഭീഷണി വിവാദമായിരുന്നു .
സഭയുടെ പിന്തുണയോടെയാണ് ഷോണ്‍ പാലായില്‍ സ്ഥാനാര്‍ഥിയായതെന്ന പ്രചാരണം മണ്ഡലത്തില്‍ സജീവമായിരുന്നു. ക്രൈസ്തവ വോട്ട് പെട്ടിയില്‍ വീണില്ലെന്ന് ഉറപ്പായതോടെയാണ് ഷോണ്‍ സഭയ്ക്കെതിരെ രംഗത്ത് വന്നത്.
പിന്നാലെ, കാഞ്ഞിരപ്പള്ളി ബിഷപ് ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ക്കെതിരേ രൂക്ഷമായ ആക്രമണമാണ് പി.സി. ജോര്‍ജ് അഴിച്ചുവിട്ടത്.
കാഞ്ഞിരപ്പള്ളി ബിഷപ് യു.ഡി.എഫിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആക്ഷേപം. ദീപിക പത്രം നടത്തുന്നത് തന്തയ്ക്കു പിറക്കാത്തവന്‍മാരാണെന്നാണ് ജോര്‍ജിന്റെ അധിക്ഷേപം.
പ്രചാരണ കാലയളവിലും ജോര്‍ജ് ബിഷപ്പുമാര്‍ക്കെതിരേ രംഗത്തു വന്നിരുന്നു. കഴിഞ്ഞദിവസം ഈ പ്രതികരണങ്ങൾക്ക് ശേഷം പല ബിഷപ് ഹൗസിൽ എത്തിയ ഷോണിനും പി സി ജോർജിനും ഹൃദ്യമായ സ്വീകരണം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.