പൂരം കലക്കല്‍ വിവാദത്തിൽ‌ മന്ത്രി കെ. രാജന്റെ മൊഴിയെടുത്തു, ഗൂഢാലോചനയെ സഹായിക്കുന്നതിനായിരുന്നു പൊലീസ് സമീപനം. എം ആര്‍ അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല
 

 
2222

തൃശൂര്‍ പൂരം കലക്കലില്‍ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്നതാണെന്നും അതിനായി ഗൂഢാലോചന നടന്നെന്നും മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്.

ഗൂഢാലോചനയെ സഹായിക്കുന്നതിനായിരുന്നു പൊലീസ് സമീപനം. എം ആര്‍ അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല.

മൊഴിയെടുത്തത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു., തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, റവന്യൂ മന്ത്രിയെ കെ. രാജനെയും വീണ്ടും അഭിനന്ദിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി പൂരം നടത്തിപ്പിൽ നല്ല തീരുമാനമെടുത്തെന്നും ഇത്തവണ പൂരം നന്നായി നടന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

എൻഡിഎ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെയും കെ. രാജനെയും അഭിനന്ദിച്ചത്.

Tags

Share this story

From Around the Web