പാല്‍വില ഉടൻ കൂട്ടേണ്ടതില്ലെന്ന് മില്‍മ ഭരണസമിതി. എങ്കില്‍, കാലത്തീറ്റയുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കര്‍ഷകര്‍. ഉയര്‍ന്ന പരിപാലന ചെലവ് കാരണം കാലിവളര്‍ത്തല്‍ ഉപേക്ഷിക്കുന്നവര്‍ ഏറെ

 
milma

കോട്ടയം: പാല്‍വില ഉടനടി കൂട്ടേണ്ടതില്ലെന്ന് മില്‍മ ഭരണസമിതി യോഗത്തില്‍ തീരുമാനം. എങ്കില്‍ കാലത്തീറ്റയുടെ വില കുറയ്ക്കാന്‍ കൂടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കര്‍ഷകര്‍. ഉയര്‍ന്ന കാലിയത്തീറ്റ വില കാരണം കന്നുകാലി വളര്‍ത്തല്‍ ഏറെ ദുഷ്‌കരമായി മാറിയിട്ടുണ്ട്.

വില വര്‍ധിപ്പിച്ചാലും തങ്ങള്‍ക്കു പ്രയോജനം കിട്ടില്ല. പകരം തങ്ങള്‍ക്കു നേട്ടം ഉണ്ടാവണമെങ്കില്‍ കാലിത്തീറ്റയുടെ വില കുറയണം. ഇപ്പോള്‍ തങ്ങള്‍ക്കു വരുമാനമാകേണ്ടിയിരുന്ന പശുവര്‍ളര്‍ത്തല്‍ നഷ്ടക്കച്ചവടമായി മാറിയിരിക്കുന്നു. ഇതിനകം നൂറു കണക്കിനു കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിച്ചു.

നിലവില്‍ പാല്‍ ലിറ്ററിന് 40 രൂപയാണ് സൊസൈറ്റികളില്‍നിന്ന് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. 3.5 ഫാറ്റും 8.35 എസ്.എന്‍.എഫും ഉണ്ടെങ്കില്‍ മാത്രമേ പാലിന് ഈ തുക ലഭിക്കുകയുള്ളു. നിലവില്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഈ തുക ലഭിക്കുന്നില്ല.

 പ്രാദേശിക സംഘങ്ങള്‍ 40 രൂപയ്ക്ക് അളന്നിട്ട് 52 -56 രൂപക്കാണ് വില്‍ക്കുന്നത്. ഫാറ്റും റീഡിംഗും നോക്കി വില കുറക്കുന്നതു തട്ടിപ്പാണെന്നാണ് ക്ഷീര കര്‍ഷകരുടെ പ്രധാന പരാതി. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളടക്കം തദ്ദേശ സ്ഥാപനങ്ങളുടെ സഹായം ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് ഇപ്പോഴില്ല.

കാലിത്തീറ്റയുടെ ക്രമാതീതമായ വില വര്‍ധനയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 55 രൂപയോളം ചെലവുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

എന്നാല്‍, കര്‍ഷകര്‍ക്ക് 40 രൂപയാണ് ലഭിക്കുന്നത്. പാലിന് അടിസ്ഥാന വില 70 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നും കര്‍ഷകര്‍ പറയുന്നു. അല്ലെങ്കില്‍ അതനുസരിച്ച് കാലിത്തീറ്റ വില കുറയണം. പശുക്കള്‍ക്ക് തീറ്റയായ് നല്‍യിരുന്ന കടല,തേങ്ങ,പരുത്തി പിണ്ണാക്കുകള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ വര്‍ധിച്ചത് 120 രൂപവരെയാണ്. വില നിയന്ത്രിക്കാർ സർക്കാർ ഇടപെടുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.

Tags

Share this story

From Around the Web