കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ  ഇതരസംസ്ഥാന തൊഴിലാളി മരിച്ചു, മരണം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ. പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീഴുകയായിരുന്നു

 
aac

ഈരാറ്റുപേട്ട :  പെയിന്റിങ് ജോലിക്കിടെ നടയ്ക്കൽ വെച്ച് കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പെയിൻ്റിങ് ജോലി ചെയ്തിരുന്ന അബ്ദുല്‍ അസിം ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന ചികിത്സയിലായിരുന്നു.

ആരോഗ്യ നില ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നു അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

Tags

Share this story

From Around the Web