ബൈബിള്‍ മാസത്തില്‍ ജയിലുകളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ മെക്സിക്കന്‍ സഭ
Sep 3, 2025, 07:18 IST

മെക്സിക്കോ സിറ്റി: ആഗോള കത്തോലിക്ക സഭ ബൈബിള്‍ മാസമായി ആചരിക്കുന്ന സെപ്റ്റംബറില്‍ വിവിധ പരിപാടികളുമായി മെക്സിക്കന്‍ സഭ.
ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി, വിവിധ ജയിൽ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് ബൈബിള്‍ പകർപ്പുകൾ നല്‍കുന്നതിനായി സാൾട്ടില്ലോ രൂപത ഉള്‍പ്പെടെയുള്ള വിവിധ രൂപതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.
15 വർഷമായി നടത്തിവരുന്ന ഈ പ്രവർത്തനം സാൾട്ടില്ലോയിലെയും മോൺക്ലോവയിലെയും പുരുഷന്മാരുടെ ജയിലുകളിലും സാൾട്ടില്ലോയിലെ വനിതാ ജയിലിലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ജ്യൂവനൈല്‍ ജയിലിലും ഏറെ പ്രയോജനകരമാണെന്ന് ജയിൽ മിനിസ്ട്രിയുടെ കോർഡിനേറ്റർ ഫാ. റോബർട്ട് കൂഗൻ 'എസിഐ പ്രെൻസ'യോട് വിശദീകരിച്ചു.