മെസ്സി ഈ വർഷം കേരളത്തിലേക്ക് വന്നേക്കില്ല, സകല സാധ്യതയും അടഞ്ഞു
Aug 3, 2025, 13:42 IST

തിരുവനന്തപുരം: മെസ്സിയും അർജന്റീനയും ഈ വർഷം കേരളത്തിലേക്ക് വന്നേക്കില്ല. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
മെസ്സി കേരളത്തിൽ എത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർതുക എഎഫ്എ(അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കിനിൽകില്ലെന്നാണ് സൂചന.
കരാർ ലംഘനം നടന്നുവെന്നാണ് അർജന്റീന അസോസിയേഷന്റെ നിലപാട്. ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.