മെസ്സി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

 
3344

ഡൽഹി: അർജന്‍റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ.ഡൽഹയിൽ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും മെസ്സി പന്ത് തട്ടും.കൊൽക്കത്ത, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസ്സി ഡൽഹിയിൽ എത്തുന്നത്.

സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്. ഇന്നലെ മുംബൈയിലെ ചടങ്ങിൽ സച്ചിന്‍ തന്‍റെ പത്താം നമ്പര്‍ ജഴ്‌സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും.

അതേസമയം ബംഗാളിൽ മെസ്സി പങ്കെടുത്ത ചടങ്ങിലെ അക്രമങ്ങൾക്ക് പിന്നാലെ ബിജെപി ടിഎംസി രാഷ്ട്രീയ പോര് വീണ്ടും ശക്തമാവുകയാണ്. സ്റ്റേഡിയത്തിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്നും കാവിക്കൊടി കെട്ടി വന്നവരാണ് അക്രമങ്ങൾക്ക് പിന്നിലെന്നുമാണ് ടിഎംസി ആരോപണം. മമത സർക്കാരിന്‍റെ കെടുംകാര്യസ്ഥതയാണ് അക്രമങ്ങൾക്ക് കാരണമെന്നാണ് ബിജെപിയുടെ വാദം.

Tags

Share this story

From Around the Web