'പുറത്തുനിന്ന് വിവാഹം കഴിച്ചാൽ സഭാംഗത്വം പോകില്ല'; ക്നാനായ സഭയ്ക്ക് ഹൈക്കോടതിയുടെ കനത്ത പ്രഹരം
സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ രീതി പിന്തുടരുന്നതെന്ന സഭയുടെ വാദം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടല്‍.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത് എന്നതിനാല്‍ അത് റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ല. ക്രിസ്തുവിന്റെ വചനങ്ങളോ ബൈബിളോ കത്തോലിക്കാ സഭാ നിയമങ്ങളോ സ്വസമുദായ വിവാഹം നിർബന്ധമാക്കുന്നില്ല. മാത്രമല്ല, സ്വസമുദായ വിവാഹരീതി വെറുമൊരു കീഴ്‌വഴക്കം മാത്രമാണെന്നും അത് മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ തന്നെ മുൻപ് നിലപാടെടുത്തിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി.
മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഇതര സഭയില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവർക്കും നല്‍കണമെന്നും ഇതിനായി ഇടവക വികാരിമാർ വിവാഹ കൂദാശ ചെയ്തു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ലാത്ത സാഹചര്യത്തില്‍, കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധിന്യായത്തില്‍ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
+++++++++++++++++++++++++++++++++++
ഇത് ക്നാനായ സഭയ്ക്ക് മാത്രമുള്ള വിധിയാണെന്ന് ഓർക്കണ്ട എല്ലാ സഭ അധികാരികളും ഇത് പാലിച്ചേ പറ്റൂ.
വിശ്വാസികൾക്കിട്ട് പണിതാൽ കോട്ടയം മെത്രാൻ കോടതിയിൽ കയറിയത് പോലെ എല്ലാം മെത്രാന്മാരും കോടതി കയറിയേണ്ടി വരും.....
#HighCourt
#christian
#marrige
#knanaya