ഈശോയുടെ തിരുമുറിവുകളെ ഓര്‍ത്ത് ധ്യാനിച്ചു പ്രാര്‍ത്ഥിക്കൂ, അനുഗ്രഹം ലഭിക്കും
 

 
mmm

ഈശോയുടെ തിരുമുറിവുകളോടുള്ള വണക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ വണക്കം വെറും മാനുഷികമായി തുടങ്ങിയതല്ല എന്നതാണ് വാസ്തവം. തിരുവചനത്തിന്റെ അടിസ്ഥാനം ഈ വണക്കത്തിനുണ്ട്. 1 പത്രോ 2:24 ആണ് ഇതിന്റെ അടിസ്ഥാനം. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത് നാം പാപത്തിന് മരിച്ചുനീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നി്ങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.

ഈശോയുടെ തിരുമുറിവുകളെ ധ്യാനിച്ചുപ്രാര്‍ത്ഥിക്കാന്‍ നിലവിലുള്ളചില പ്രാര്‍ത്ഥനകള്‍ ഇവയാണ്.

യേശുവേ ലോകരക്ഷകാ എന്നോടു കരുണയായിരിക്കണമേ.നിനക്കസാധ്യമായി ഒന്നുമില്ല്‌ല്ലോ. നിസ്സാരനായ എന്നില്‍ കാരുണ്യം വര്‍ഷിക്കണമേ

കുരിശുവഴിയായി ലോകത്തെ രക്ഷിച്ച ഈശോയേ ഞങ്ങളെ കേള്‍ക്കണമേ

ദൈവമാണ് എന്റെ ശക്തിയും മഹത്വവും അവനാണ് എന്റെ രക്ഷ

ഈശോയുടെ തിരുമുറിവുകളെ ധ്യാനിച്ചുപ്രാര്‍ത്ഥിക്കുന്നവരുടെ മരണസമയത്ത് ഈശോ പ്രത്യക്ഷപ്പെടുമെന്നും അവരുടെ പാപങ്ങള്‍ മായ്ച്ചുകളയുമെന്നും ഈശോ വാഗ്ദാനം നല്കിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ഇനിമുതല്‍ എന്നും ഈശോയുടെ ക്രൂശിതരൂപത്തിന് മുമ്പില്‍ നിന്ന്് അവിടുത്തെ തിരുമുറിവുകളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കാം.

അതുപോലെ ഈശോയുടെ തിരുമുറിവുകളെ ഓര്‍ത്ത് ധ്യാനിച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുന്നതും അനുഗ്രഹപ്രദമാണ്.

Tags

Share this story

From Around the Web