മെഡിക്കോൺ 2026: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചു

 
222222

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'മെഡിക്കോൺ 2026' മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചു. തിരുവല്ല മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ കോൺഫറൻസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തി.

അസ്സോസിയേറ്റ് ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ ജോൺ വല്യത്ത്,  അസോസിയേറ്റ് ഡയറക്ടറും ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. എസ്.കെ. മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ, ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും ഓർഗനൈസിങ് ചെയർപേഴ്സണുമായ ഡോ. ജെൻസി മരിയ കോശി, ഓർഗനൈസിങ് സെക്രട്ടറി ഡോ. ക്രിസ് ഫിലിപ്പ് മാത്യു, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് എം.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ദൈനംദിന ക്ലിനിക്കൽ പ്രാക്ടീസിന് അനുയോജ്യമായതും ശാസ്ത്രീയവുമായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സെഷനുകളും കോൺഫറൻസിൻ്റെ ഭാഗമായി നടന്നു. ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ഫിന്നി, ഫാർമക്കോളജി വിഭാഗം പ്രൊഫസർ ഡോ. സുമിത് കെ. മാത്യു, മൈക്രോബയോളജി പ്രൊഫസർ ഡോ. റീന ആനി ജോസ്, റൂമറ്റോളജി വിഭാഗം മേധാവി ഡോ. വിഷ്ണു എസ്. ചന്ദ്രൻ, ഇൻഫെക്ഷ്യസ് ഡിസീസ് കൺസൾട്ടൻ്റ് ഡോ. ഭരതൻ സോമു എന്നിവരും വിവിധ ആശുപത്രികളിൽ നിന്നെത്തിയ കാർഡിയോളജിസ്റ്റ് ഡോ. സുധായകുമാർ എൻ,  നെഫ്രോളജിസ്റ്റ് ഡോ. ഗോമതി, ന്യൂറോളജിസ്റ്റ് ഡോ. എ. എ. ഹാരിസ്, പൾമണോളജിസ്റ്റ് ഡോ. സായ്‌ലാൽ എം എന്നിവരും സെഷനുകൾ നയിച്ചു.

മെഡിക്കൽ രംഗത്തെ പ്രമുഖരായ നിരവധി ഡോക്ടർമാർ വിവിധ സെഷനുകളിൽ ചെയർപേഴ്സൺമാരായി പങ്കെടുത്തു. ഓരോ സെഷനുശേഷവും സംശയനിവാരണ ചർച്ചകളും ഉണ്ടായിരുന്നു.

Tags

Share this story

From Around the Web