പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി വത്തിക്കാൻ ഗാർഡനിൽ ഔഷധസസ്യം നട്ടു

 
1111
ഭൂമിയോടുള്ള കരുതൽ ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണെന്ന സന്ദേശമുയർത്തി വത്തിക്കാൻ ഗാർഡനിൽ ‘ജിങ്കോ ബിലോബ’ എന്ന ഔഷധ സസ്യം നട്ടുപിടിപ്പിച്ചു. ഇറ്റലിയിലെ നാഷണൽ ഓർഡർ ഓഫ് അഗ്രോണമിസ്റ്റ്സ് ആൻഡ് ഫോറസ്റ്റേഴ്സ് (CONAF) ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ച ഈ വൃക്ഷം വത്തിക്കാനിലെ ലൂർദ് ഗ്രോട്ടോയ്ക്ക് സമീപമാണ് നട്ടത്.

​പരിസ്ഥിതി നാശത്തിന്റെ കാലഘട്ടത്തിൽ മനുഷ്യൻ പ്രശ്നക്കാരനല്ല മറിച്ച് പരിഹാരമാകണമെന്ന് ചടങ്ങിൽ സംസാരിക്കവേ ആർച്ച് ബിഷപ്പ് ഫെർണാണ്ടോ ചിക്ക അരെല്ലാനോ ഓർമ്മിപ്പിച്ചു. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഈ വൃക്ഷം ഹിരോഷിമയിലെ ആണവ സ്ഫോടനത്തെപ്പോലും അതിജീവിച്ച കരുത്തിന്റെ പ്രതീകമാണ്.

​സ്വാർഥതയും സാമ്പത്തിക ലാഭവും മൂലം ഭൂമി മലിനമാക്കപ്പെടുന്ന ഈ കാലത്ത് വരാനിരിക്കുന്ന തലമുറകൾക്കായി ജീവന്റെ അടയാളമായ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വത്തിക്കാൻ അധികൃതർ വ്യക്തമാക്കി.

Tags

Share this story

From Around the Web