രോഗികളുമായി കർണാടകയിലെ ആശുപത്രിയിൽ പോകും വഴി എംഡിഎംഎ വാങ്ങും, നാട്ടിലെത്തി വിൽപന; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

 
0

തളിപ്പറമ്പ്: എംഡിഎംഎ വിൽപനക്കാരനായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ പി മുസ്തഫ (37) യാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 430 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോഴാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്.

തുടർന്ന് നാട്ടിലെത്തിച്ച് വിൽക്കുന്നതാണ് രീതി. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽ നിന്ന്‌ ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു മുസ്തഫ. കർണാടകയൽ നിന്ന് എംഡിഎംഎ വാങ്ങുന്ന ഇയാൾ ആവശ്യക്കാർക്കിത് കൈയിൽ കൊടുക്കില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടും. ഇതാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.

Tags

Share this story

From Around the Web