ഹിരോഷിമ വാർഷികം സമാധാനം പിന്തുടരാനുള്ള ആഹ്വാനമായി വർത്തിക്കട്ടെ: ലെയോ പതിനാലാമൻ പാപ്പ

 
LEO

ഹിരോഷിമ വാർഷികം സമാധാനം പിന്തുടരാനുള്ള ഒരു ആഹ്വാനമായി വർത്തിക്കട്ടെയെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് സൈന്യം നടത്തിയ ആണവ ബോംബാക്രമണത്തിന്റെ എൺപതാം വാർഷികത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ആണവായുധങ്ങൾ സൃഷ്ടിച്ച അഗാധമായ ഭീകരതകളുടെ ജീവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ് ഈ രണ്ട് നഗരങ്ങളും. ഈ വാർഷികം സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും സമാധാന അന്തരീക്ഷം വളർത്തുന്നതിനുമുള്ള സമയോചിതമായ ആഹ്വാനമാണ്. യുദ്ധം എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ്. ആണവായുധങ്ങൾ നമ്മുടെ പൊതുവായ മനുഷ്യത്വത്തെ വ്രണപ്പെടുത്തുകയും സൃഷ്ടിയുടെ അന്തസ്സിനെ വഞ്ചിക്കുകയും ചെയ്യുന്നു. ഐക്യം സംരക്ഷിക്കാൻ വിളിക്കപ്പെട്ടവരാണ് നാം.” പാപ്പ ഓർമ്മിപ്പിച്ചു.

ബോംബാക്രമണത്തെ അതിജീവിച്ചവരോടും പാപ്പ ആദരവ് പ്രകടിപ്പിച്ചു. ഹിരോഷിമ ബോംബാക്രമണത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ, മനുഷ്യരാശിക്ക് മുഴുവൻ ശാശ്വത സമാധാനം പിന്തുടരാനുള്ള പ്രതിബദ്ധത പുതുക്കാൻ ലിയോ പതിനാലാമൻ മാർപ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

Tags

Share this story

From Around the Web