മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്; മുരിങ്ങൂരിലും ചാലക്കുടിയിലും വാഹനങ്ങളുടെ നീണ്ടനിര
Aug 16, 2025, 08:12 IST

തൃശൂർ: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത കുരുക്ക്. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീർന്നിട്ടില്ല.
മുരിങ്ങൂർ ഭാഗത്ത് കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ചാലക്കുടി പട്ടണം പൂർണമായും ഗതാഗത കുരുക്കിലകപ്പെട്ടു.