എറണാകുളത്ത് വൻ കഞ്ചാവ് വേട്ട: 90 കിലോയുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍
Sep 7, 2025, 10:26 IST

കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍. മൂന്നുപേരാണ് പിടിയിലായത്. 90 കിലോ കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എറണാകുളം മലയിടം തുരുത്ത് ബാവപ്പടിയിൽ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്.
കൈക്കലുണ്ടായിരുന്ന കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് ഇവര്‍ കൊണ്ടുവന്നത്. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.