എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയം
Dec 30, 2025, 07:44 IST
എറണാകുളം: ബ്രോഡ്‌വേക്കുള്ളിൽ വൻ തീപിടിത്തം. ബ്രോഡ്‌വെയിലെ മേനകയ്ക്ക് സമീപം കോളുത്തറ ബസാറിൽ ആണ് തീപിടിത്തം ഉണ്ടായത്.
ഫാൻസി ഐറ്റംസ് വിൽക്കുന്ന കടയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഇരുപതോളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആലുവ അങ്കമാലി തൃപ്പൂണിത്തുറ അടക്കം സ്ഥലങ്ങളിലെ ഫയർ യൂണിറ്റുകൾ ദൗത്യത്തിൽ പങ്കാളികളായി.
അപകടത്തിൽ ഒരു പന്ത്രണ്ട് കടകൾ കത്തി നശിച്ചു.