തൃശൂരിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം; നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചു

 
thrissur

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീ പിടിച്ചത്. അപകടത്തിൽ നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാർക്ക് ചെയ്ത ബൈക്കുകളിൽ ഒന്നിന് തീപിടിക്കുകയും, പെട്ടെന്ന് മറ്റുള്ള വാഹനങ്ങളിലേക്ക് പടരുകയുമാണ് ഉണ്ടായത്.

ഫയർഫോഴ്‌സ് എത്തുമ്പോഴെക്കും ബൈക്കുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സാണ് സംഭവസ്ഥലത്ത് എത്തിയത്. പുലർച്ചെ 5.45ഓടെയാണ് തീപിടിത്തം ഉണ്ടായത്. ചായ കുടിച്ചു കൊണ്ടിരിക്കുന്നവരാണ് തീപിടിക്കുന്നത് കണ്ടത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Tags

Share this story

From Around the Web