ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് സ്കൂൾ ബസുകൾ പൂര്‍ണമായും കത്തിനശിച്ചു

 
SCHOOL

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം. മൂന്ന് സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപിടിത്തം ഉണ്ടായത്. 2. 45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത്

സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. രണ്ട് വലിയ ബസുകളും ഒരു മിനി ബസും പൂർണമായും കത്തി നശിച്ചു. ഒരു വലിയ ബസ് ഭാഗികമായും കത്തി.

തീ പൂർണമായും അണക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഉള്ളത് വ്യക്തമല്ല. സ്കൂളിലെ സിസി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

Tags

Share this story

From Around the Web