പി.സി. ജോർജിനും ഷോണിനുമെതിരെ ആഞ്ഞടിച്ച് മാർട്ടിൻ മേനാച്ചേരി; ബിഷപ്പിനെയും ദീപികയെയും വേട്ടയാടുന്നത് കടബാധ്യത തീരാത്ത നിരാശയിലെന്ന് ആരോപണം

 
2222222

കൊച്ചി: ബിജെപി പ്രവേശനത്തിന് പിന്നാലെ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജും മകൻ ഷോൺ ജോർജും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സാമൂഹിക പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയെ പാലായിൽ എത്തിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന പിതാവിന്റെയും മകന്റെയും മോഹം പൊലിഞ്ഞതാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിനും ദീപിക പത്രത്തിനുമെതിരായ ഇപ്പോഴത്തെ ആക്രോശത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സർജിക്കൽ സ്ട്രൈക്കിൽ അടി പതറി തന്തയും മകനും... പഴി കാഞ്ഞിരപ്പള്ളി ബിഷപ്പിന്

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാലായിൽ എങ്ങനെയും എത്തിക്കണമെന്ന് തന്തയും മോനും ആത്മന ആഗ്രഹിച്ചു. അതിനായി ഷോൺ മോൻറെ തല തൊട്ടപ്പനായ രാജീവ് ചന്ദ്രശേഖരനെയും ശിങ്കടികളെയും ചാക്കിട്ട് പിടിക്കാൻ തന്തയും മോനും അരക്കെട്ട് മുറുക്കി കളത്തിൽ ഇറങ്ങി.

കടം കേറി മുടിഞ്ഞ തന്തയും മകനും ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കടത്തിൽ നിന്ന് മോചനം ലഭിക്കുമെന്ന് മോഹിച്ച് മോഡി ജി പാലായിൽ പ്രചാരണത്തിന് എത്തുന്നതിന്റെ ഭാഗമായി കുറച്ച് ചക്രം അപ്പനും മോനും തടയും അതിൽ ഉള്ള കടത്തിന്റെ 60% തീർക്കാം. ബാക്കി 40% നാട്ടാരെ ചക്കിലിട്ടു തീർക്കാം എന്നതായിരുന്നു മോഹം. പക്ഷെ തന്തയും മോനും പൂഞ്ഞാറ്റിൽ കണ്ടപ്പോൾ തന്തയുടെ പൂതി മോദിജി അങ്ങ് ഡൽഹിയിൽ കണ്ടു.എന്നാൽ എതിർ കക്ഷികൾ പൂഴികടകൻ അടിച്ചതോടെ തന്തയും മോനും പെരുവഴിയിൽ ആയി. പാലായ്ക്ക് വരേണ്ട വണ്ടി വഴി തിരിച്ച് തിരുവല്ലയിൽ ഇറക്കി.

തന്തയുടെയും മോന്റെയും സ്വപനങ്ങൾ തവിട് പൊടിയായി. പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കാതെ വന്നതോടെ മാത്രമല്ല തന്തയും മകനും കൂടി ഉണ്ടാക്കിയ കടം എങ്ങനെ തീർക്കുമെന്ന് ആധി പിടിച്ച് നടക്കുകയാണ്. അതിന് പിന്നാലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, തന്തയും മോനും തോൽക്കുമെന്ന് ഉറപ്പായതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയായി. അതോടെ കാഞ്ഞിരപ്പള്ളി പിതാവിന്റെ നെഞ്ചത്തേക്ക് തന്തയും മോനും മേയാൻ തുടങ്ങി. പഴി മുഴുവൻ കാഞ്ഞിരപ്പള്ളി ബിഷപ്പിന്.

പി സി ജോർജേ താങ്കൾ പി ജെ ജോസഫ് എന്ന മനുഷ്യന്റെ തണലിൽ നിന്ന കാലത്ത് പ്ലസ് ടു വിന്റെ പേരിൽ നടത്തിയ ഇടപാടുകൾ നാട്ടുകാർക്ക് മുഴുവൻ അറിയാം. താങ്കൾക്ക് എന്ന് മുതലാണ് ക്രിസ്ത്യാനികളോട് സ്നേഹവും കൂറും ഉണ്ടായത്? പാലായിൽ ഒരു പ്രത്യേക വിഭാഗത്തിന് കത്തിഡ്രൽ പള്ളിക്ക് സമീപം ഉയർന്ന ആരാധനാലയത്തിന് പി സി ജോർജ് എന്ന നെറികെട്ടവന്റെ പങ്ക് എന്താണ് എന്ന് വ്യക്തമാക്കണം.

അഭിവന്ദ്യ പാലാ പിതാവിനെതിരെ കൊലവിളിച്ച് പ്രകടനം നടത്തിയ തീവ്രവാദികൾക്ക് എതിരെ താങ്കൾ ഒന്നും ചെയ്തിട്ടില്ല. താങ്കൾ ആ പരിസരത്തു പോലും ഉണ്ടായിരുന്നില്ല.

പി സി ജോർജേ നിന്റെ തന്തയുടെ ബാക്കി ആരെങ്കിലും മുതിർന്നവർ ഉണ്ടെകിൽ ദീപിക എന്താണ് എന്നും, ദീപികയുടെ മൂല്യവും ആഴവും, പരപ്പും എന്താണ് എന്ന് ചോദിക്കണം. ജോർജേ നിന്റെ മകൻ ആന്ധ്രാ തക്കാളി പെട്ടിയിൽ കിടന്ന കാലത്ത് ദീപിക എന്ന പത്രം മൂലം കേന്ദ്ര സർക്കാർ ഏറെ ഭയപ്പെട്ടിട്ടുണ്ട്. ഇന്ദിര ഗാന്ധിക്ക് നേരെ കൃത്യമായ നിലപാട് എടുത്ത ദീപികക്ക്, അങ്ങ് പൂഞ്ഞാറ്റിൽ കിടന്ന് കള്ള വെടി വച്ച് ശീലം ഉള്ളവൻ കള്ള വെടി വയ്ക്കാൻ ഉപയോഗിക്കുന്ന സാധനം പൊക്കി പിടിച്ച് ദീപികയ്ക്ക് നേരെ വന്നാൽ..... അതിന് മറുപടി വെടി വയ്പ്പ് വീരൻ അർഹിക്കുന്നില്ല.

ഇന്നും കർഷകർക്ക് വേണ്ടി ഗർജിക്കുന്ന, നിലപാട് ഉള്ള പത്രം ആണ് ദീപിക . പി സി ജോർജ് കേരള കോൺഗ്രസ് ജോസഫിലും, എം ലും, സെക്കുലർ പാർട്ടിയിലും നിന്നപ്പോൾ എല്ലാം സഭയും ദീപികയും നിങ്ങളുടെ കൂടെ അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്. അന്ന് കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ദീപികയ്ക്ക് ഇല്ല. ദീപികയുടെ പോരായ്മയും, കുറവുകളും ചൂണ്ടി കാണിക്കാൻ ജോർജിന്റെ തല തിരിഞ്ഞ മകന് എന്ത് യോഗ്യത ഉണ്ട്? കേരളത്തിലെ ക്രിസ്ത്യാനികളുടെ അട്ടിപ്പേർ അവകാശം ഷോണിനും ഷോണിന്റെ തന്തയ്ക്കും നൽകിയിട്ടില്ല

എൻ ഡി എ എം എൽ എ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇങ്ങനെ. അപ്പോൾ ജയിച്ചാൽ എന്തായിരിക്കും. അവസ്ഥ. ദൈവം വലിയവൻ ആണ്.

മാർട്ടിൻ മേനാച്ചേരി

കൊച്ചി

9446985403

Tags

Share this story

From Around the Web