നൂറിന്റെ നിറവില്‍ മാർ ജോസഫ് പള്ളിക്കാപറമ്പില്‍
Apr 10, 2026, 10:26 IST
കോട്ടയം: പാലാ രൂപതയുടെ ദ്വിതീയ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം പറന്നാൾ ഇന്ന്. ഇന്നു രാവിലെ ആറിന് മെത്രാസനമന്ദിര ചാപ്പലിൽ മാർ പള്ളിക്കാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം 6.15ന് സായാഹ്ന പ്രാർത്ഥനയ്ക്കും മാർ ജോസഫ് പള്ളിക്കാപറമ്പിൽ കാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന കൂട്ടായ്‌മയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, മാർ ജേക്കബ് മുരിക്കൻ, മാർ ഔഗിൻ കുര്യാക്കോസ് വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, തുടങ്ങിയവർ പങ്കെടുക്കും.
1927 ഏപ്രിൽ 10നു മുത്തോലപുരത്തു വർക്കി - കത്രി ദമ്പതികളുടെ മകനായാണ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജനനം. 1958 നവംബർ 23നു പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1973 ഓഗസ്റ്റ് 15 ന് പാലാ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അഭിഷിക്തനായി. 1981 ഫെബ്രുവരി 6നു മാര്‍ സെബാസ്റ്റൃന്‍ വയലില്‍ പിതാവില്‍ നിന്നും പാലാ രൂപതയുടെ ഭരണ സാരഥൃം ഏറ്റെടുത്ത് 2004 മെയ് 2 വരെ രൂപതയെ നയിച്ചു.