ലഹരിവിരുദ്ധ പ്രവർത്തന അവാർഡ് മാനന്തവാടി രൂപതയ്ക്ക്
Jul 26, 2025, 11:32 IST

മാനന്തവാടി: കെസിബിസി മദ്യവിരുദ്ധ സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രൂപതയ്ക്കുള്ള അവാർഡ് മാനന്തവാടി രൂപത കരസ്ഥമാക്കി. കേരളത്തിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളിൽ നിന്നാണ് മാനന്തവാടി തെരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം പാസ്റ്ററൽ ഓറിയന്റേഷന്‍ സെൻ്ററിൽ നടന്ന മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അവാർഡ് കൈമാറി. സംസ്ഥാന നേതാക്കൾ, രൂപതയിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.