മഞ്ചേരിയിൽ പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു ; ചാരങ്കാവ് സ്വദേശി കസ്റ്റഡിയിൽ
Oct 19, 2025, 12:15 IST

മലപ്പുറം; മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രവീണിന്റെ കഴുത്ത് അറുത്തത്. പ്രതിയെ പൊലീസ് പിടികൂടി. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിയുടെ ആക്രമണമെന്ന് ദൃക്സാക്ഷി പറഞ്ഞു. താൻ നോക്കി നിൽക്കെ മൊയ്തീൻ നടന്ന് വന്ന് മെഷീൻ എടുത്ത് പിറകിലൂടെ ചെന്ന് പ്രവീണിന്റെ കഴിത്തുന് വെട്ടുകയായിരുന്നവെന്ന് ദൃക്സാക്ഷി പറഞ്ഞു.
കൊല നടത്തിയ ശേഷം മെഷീൻ ഓഫാക്കാതെ എറിഞ്ഞുകളഞ്ഞതായും നാട്ടുകാരൻ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് പൊലീസ്