സ്ത്രീ-പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ല, ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല- പ്രതികരണവുമായി കെ.ജെ. ഷൈൻ
 

 
k j shine

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചരണകേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ്. അറസ്റ്റും ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. കേസിൽ പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചതായി കെ.ജെ. ഷൈൻ പറഞ്ഞു.

കിട്ടിയ എല്ലാ തെളിവുകളും കൈമാറിയിട്ടിട്ടുണ്ട്. കോൺഗ്രസ് സംസ്കാരം നിലനിന്നാലെ എങ്കിലേ ഉയർന്ന ആശയ ചിന്താഗതി ഉള്ളവർക്ക് ഇവിടെ പ്രവർത്തിക്കാനാകൂ എന്നും ഷൈൻ പറഞ്ഞു.

ജവഹർലാൽ നെഹ്റുവിന്റെ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകം എല്ലാവരും വായിക്കണമെന്നാണ് കെ.ജെ.ഷൈൻ്റെ പ്രസ്താവന. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്.

നെഹ്‌റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠന ക്ലാസുകൾ വെയ്ക്കണം. ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. സ്ത്രീ-പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ലെന്നും കെ.ജെ.ഷൈൻ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web