സിവിൽ സർവീസിൽ നിന്ന് രാജിവച്ച മലയാളി; കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
Updated: Oct 13, 2025, 12:07 IST

ഡൽഹി: കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിലൂടെ ജനസേവനം ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച് കണ്ണൻ പറഞ്ഞു. പ്രവർത്തനമേഖല പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിട്ട് കണ്ടതിന് ശേഷമാണ് കണ്ണൻ ഗോപിനാഥൻ്റെ കോൺഗ്രസ് പ്രവേശനമെന്ന് വേണുഗോപാൽ പറഞ്ഞു. കണ്ണൻ ഗോപിനാഥന് ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കും. അതിരുവൽക്കരിക്കപെട്ടവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയാണ് അദ്ദേഹമെന്നും വേണുഗോപാൽ സ്വാഗതം ചെയ്ത് സംസാരിച്ചു.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. 2019ലാണ് കണ്ണൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.