ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; ജാമ്യം ആവശ്യപ്പെട്ട് സഭ നേതൃത്വം കോടതിയിൽ അപേക്ഷ നൽകും

 
nuns

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും. ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ നൽകുക. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

അതേസമയം കന്യാസ്ത്രീകൾ ജോലിക്കായി കൊണ്ടുവന്ന മൂന്ന് പെൺകുട്ടികളിൽ ഒരാൾ ഭീഷണിപെടുത്തിയതിനെ തുടർന്ന് മൊഴി മാറ്റി എന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവർത്തക പറഞ്ഞു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഛത്തീസ്ഗഡ് സർക്കാരും പോലീസും കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.

Tags

Share this story

From Around the Web