മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫിന്; എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് 200ലധികം വോട്ടുകൾക്ക്

 
UDF

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് വിജയിച്ചത്. 222 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സുബൈദ തോല്‍പ്പിച്ചത്. യുഡിഎഫ്-501, എല്‍ഡിഎഫ്-279, എന്‍ഡിഎ- 14, സ്വതന്ത്രന്‍- 6 എന്നിങ്ങനെയാണ് വോട്ട്‌നില. 84.21 ശതമാനമാണ് പോളിങ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹസീന കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. പായിമ്പാടത്തിന് പുറമേ തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നു.

Tags

Share this story

From Around the Web