മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും സെപ്റ്റംബർ 16 മുതൽ
Aug 26, 2025, 11:00 IST

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 16 മുതൽ 20 വ രെ അടൂർ ഓൾ സെയിൻ്റ്സ് പബ്ലിക് സ്‌കൂളിലെ മാർ ഇവാനിയോസ് നഗറിൽ നടക്കും.
16ന് വൈകുന്നേരം അഞ്ചിന് വിവിധ പ്രയാണങ്ങൾക്ക് സമ്മേളന നഗറിൽ സ്വീകരണം നൽകും.തുടർന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പതാക ഉയർത്തും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. 6.30ന് സ്റ്റീഫൻ ദേവസിയുടെ ഗാനസന്ധ്യ.
17 മുതൽ 19 വരെ വൈകുന്നേരം 6.30ന് ബൈബിൾ കൺവൻഷൻ. ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചനപ്രഘോഷണം നടത്തും. 19ന് 1.30ന് അല്‌മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എം. ഫ്രാൻസിസ് ക്ലാസ് നയിക്കും. തട്ട സെൻ്റ ആൻ്റണീസ് പള്ളിയിൽ നട ക്കുന്ന യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റ ണി എംപി സന്ദേശം നൽകും.
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ക്ലാസ് നയിക്കും. കുട്ടികളുടെ സംഗമം ആനന്ദപ്പള്ളി സെൻ്റ് മേരീസ് പള്ളിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്സ് ജോർജ് ക്ലാസ് നയിക്കും. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോ സിന്റെ 1700-ാം വാർഷികം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. വിവിധ സഭാ മേലധ്യക്ഷന്മാർ പ്രസംഗിക്കും.
20ന് മലങ്കര സുറിയാനി കത്തോലിക്ക സഭാ സംഗമം. രാവിലെ 8.15 ന് അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് മൂന്നാമ ൻ യൗനാൻ പാത്രിയർക്കീസ് ബാവയ്ക്കും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും മലങ്കര കത്തോലിക്കാ സഭയിലെ പിതാക്കന്മാർക്കും സ്വീകരണം. തുടർന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. 11.45ന് മാർ ഈവാനിയോസ് മെത്രാഭിഷേക ശ താബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പി.എസ്. ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.