അനുരഞ്ജന ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീർക്കുക: ഇറ്റലിയിലെ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ

 
LEO POPE

അനുരഞ്ജന ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീർക്കുകയെന്ന് ഇറ്റലിയിലെ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ. ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ജൂൺ 17 ചൊവ്വാഴ്ച അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

സംഘർഷഭരിതമായ ലോകത്തിന് ഇന്ന് സമാധാനം ഏറെ ആവശ്യമായിരിക്കുന്ന ഒന്നാണ്. ക്രിസ്തുവുമായുള്ള ബന്ധം നമ്മെ അജപാലനപരമായ ഒരു ശ്രദ്ധ വികസിപ്പിച്ചെടുക്കുവാൻ സഹായിക്കുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. മെത്രാന്മാർ തമ്മിലും മെത്രാന്മാരും മാർപാപ്പയും തമ്മിലും ഉണ്ടായിരിക്കേണ്ട കൂട്ടായ്മയെക്കുറിച്ചും പാപ്പ ഉദ്‌ബോധിപ്പിച്ചു.

തങ്ങൾ ആയിരിക്കുന്നതെവിടെയാണോ അവിടെ, അതായത്, തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും സാമൂഹ്യസാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ വേദികളിലും സുവിശേഷം പകരുന്നവരാകാൻ അത്മായവിശ്വാസികളെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ മെത്രാന്മാരെ ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web