പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയും, മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു: ചാണ്ടി ഉമ്മൻ

 
chandy

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു. 5000 മരണങ്ങളുമുണ്ടായി അതുകൊണ്ട് ഭൂരിപക്ഷം കുറയാനാണ് സാധ്യതയെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു.

പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല. ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കും. വാർത്തകൾ പടച്ചു വിടുകയാണ്. ആരെ കുറിച്ചൊക്കെ വാർത്തകൾ പറഞ്ഞോ അവരെല്ലാം നിഷേധിച്ചില്ലേയെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു. ഇസ്രയേൽ ഇറാൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചെലവ് ചുരുക്കിയാണ് നടത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags

Share this story

From Around the Web