'കണ്‍മുന്നിലാണ് പ്രിയപ്പെട്ടവര്‍ മരിച്ചുവീണത്, ശ്വാസം പോലും കിട്ടാത്തത്രയും തിരക്കായിരുന്നു'; രോഷം പ്രകടിപ്പിച്ച് കരൂരിലെ നാട്ടുകാര്‍
Sep 28, 2025, 10:05 IST

കരൂർ: തമിഴ്നാട്ടിലെ കരൂരില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്ക് വേണ്ടി ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നതായി നാട്ടുകാര്‍.കുട്ടികളടക്കമുള്ള പതിനായിരക്കണക്കിന് ആളുകളാണ് വിജയിയെ കാത്തുനിന്നത്. കുട്ടികളടക്കം നിരവധി പേരാണ് വെയിലും കൊണ്ട് കാത്തുനിന്നതെന്ന് കരൂരിലെ നാട്ടുകാര്‍ പറയുന്നു.
വിജയ്‌നെ കാണാൻ വേണ്ടി വന്നതാണ് കൂടുതൽ പേരും..ആളുകൾ കൂടിയപ്പോൾ ചൂടും ശ്വാസും മുട്ടലും അനുഭവപ്പെട്ടു. വിജയിയെ കാണാന്‍ വേണ്ടി കുടുംബവുമായി പോയിരുന്നെന്നും എന്നാല്‍ തിരക്ക് കണ്ട് പേടിച്ച് വീട്ടിലേക്ക് തിരിച്ചുപോയെന്നും പ്രദേശവാസികള്‍ പറഞ്ഞു. പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ പേരിന് മാത്രമായിരുന്നു പൊലീസുകാരുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.