തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Sep 2, 2025, 09:00 IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിച്ചവരുടെ ഹിയറിങ്ങിനായി 29 വരെ സമയം നല്‍കിയ സാഹചര്യത്തിലാണ് പ്രസിദ്ധീകരണ തീയതി നീട്ടിയത്.