ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു

 
222

കുറുമണ്ണ്:    ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ  തോമസ് മണിയൻചിറ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.11

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉള്ളൂർ അവാർഡ് ജേതാവും ഗാനരചയിതാവുമായ  തോമസ് മൂന്നാനപ്പള്ളി നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, വിസിബ് ഡയറക്ടർ തങ്കച്ചൻ കുന്നുംപുറം, പി റ്റി എ പ്രസിഡന്റ്  സുബി തോമസ്, ബിനു വള്ളോംപുരയിടം, ലയൺസ് ക്ലബ് മെമ്പർമാരായ റോയി ഫ്രാൻസിസ്, ജോർജ് താഴത്തുവീട്ടിൽ, ടോമി എബ്രഹാം, ഫിലിപ്പ് ജോസ് പുളിയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത് ബോധവൽക്കരണ ക്ളാസ് നയിച്ചു.

Tags

Share this story

From Around the Web