ഗുളിക റബ്ബർ പോലെ, രോഗികൾക്ക് ശാരീരിക അസ്വാസ്ഥ്യം; കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളികയ്‌ക്കെതിരെ പരാതി

 
tablet

കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളിക റബ്ബർ പോലെ വളയുന്നു. ക്ലാപ്പന ​ഗ്രാമപഞ്ചായത്തിലെ വള്ളിക്കാവ് ​കുടുംബാരോ​ഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത് ​ഗുളികയ്‌ക്കെതിരെയാണ് പരാതി. ​ഗുളിക കഴിച്ചപ്പോൾ ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്ന് രോ​ഗികൾ പറഞ്ഞു. ​ഗുളികയ്‌ക്ക് റബ്ബറിന്റെ അതിരൂക്ഷമായ ​ഗന്ധവുമുണ്ട്. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് ​ഗുളികയുടെ വിതരണക്കാർ.

​ഗുളിക കഴിച്ചിതിൽ പിന്നെ തൊണ്ടയ്‌ക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് വയോധികയായ രോ​ഗി പറയുന്നു. ​ഗുളിക നിർത്തിയപ്പോൾ തൊണ്ട വേദന കുറഞ്ഞു. വലിയ ഉന്മേഷവുമുണ്ട്. ​ഗുളിക മുറിച്ച് നോക്കിയപ്പോൾ റബ്ബർ പോലുണ്ട്. മണവും ​ഗുണവുമില്ല. വെള്ളത്തിൽ ഇട്ടാൽ അലിയുന്നുമില്ല. അവര് തരുമ്പോൾ നമ്മൾ ഇത് കഴിച്ചല്ലേ പറ്റത്തുള്ളൂ, അവർ പറഞ്ഞു.

നിലവിൽ വള്ളിക്കാവ് പ്രാഥമികരോ​ഗ്യ കേന്ദ്രത്തിൽ ​ഗുളികയുടെ വിതരണം നിർത്തിവച്ചിട്ടുണ്ട്. ഇവിടെ മാത്രം 30,000 ​​ഗുളികകൾ സ്റ്റോക്കുണ്ട്. സംസ്ഥാനത്തൊട്ടാകെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ഇതേ ബാച്ചിലുള്ള ഗുളികകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ ഗുളികകൾ ഇപ്പോഴും രോ​ഗികൾക്ക് നൽകുകയും അവർ അത് കഴിക്കുകയും ചെയ്യുന്നുണ്ട്.

Tags

Share this story

From Around the Web