‘ലിയോൺ ഡി പെറു’: ഫാ. റോബർട്ട് പ്രെവോസ്റ്റിന്റെ മിഷൻ ദൗത്യങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കി വത്തിക്കാൻ മീഡിയ

 
www

മാർപാപ്പയായി ഒരു മാസത്തിനുള്ളിൽ, ലെയോ പതിനാലാമൻ പാപ്പയുടെ മിഷൻ ദൗത്യങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കി വത്തിക്കാൻ മീഡിയ. 2025 ജൂൺ 20 ന് ‘ലിയോൺ ഡി പെറു’ (പെറുവിലെ ലെയോ) എന്നപേരിലാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.

ലെയോ പതിനാലാമൻ പാപ്പ പെറുവിലെ ഫാ. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആയിരുന്നപ്പോൾ നടത്തിയ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ആണിത്. അദ്ദേഹം മിഷൻ പ്രവർത്തനം നടത്തിയ ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ലായോ തുടങ്ങിയ രാജ്യത്തെ വിവിധ സ്ഥലങ്ങളും, അവിടെ വ്യത്യസ്ത ആളുകൾ പാപ്പയെക്കുറിച്ച് പറയുന്ന കാര്യങ്ങളും മാർപാപ്പയുടെ അജപാലനപരവും സാമൂഹികവുമായ പ്രവർത്തനങ്ങളും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുന്നു.

ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷന്റെ എഡിറ്റോറിയൽ ഡയറക്ടറേറ്റാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പത്രപ്രവർത്തകരായ സാൽവറ്റോർ സെർനുസിയോ, ഫെലിപ്പ് ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്‌കൈനോ ഹാരോ എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചത്.

റോം സമയം വൈകുന്നേരം 5:00 മണിക്ക്, വത്തിക്കാൻ ന്യൂസ് യൂട്യൂബ് ചാനലിൽ സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം പ്രീമിയർ ചെയ്തു. മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ വഴിയും വിതരണം ചെയ്യും. ഹോളി സീ പ്രസ് ഓഫീസിൽ അംഗീകാരമുള്ള പത്രപ്രവർത്തകർക്കുള്ള പ്രിവ്യൂ സ്ക്രീനിംഗ് വൈകുന്നേരം 4:00 മണിക്ക് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ നടന്നു.

Tags

Share this story

From Around the Web