സ്ഥാനമാനങ്ങളിലല്ല, എളിയ സ്ഥലങ്ങളിലാണ് ദൈവത്തെ കണ്ടെത്തുന്നതെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

 
LEO PAPA 111

ദൈവത്തിന്റെ രക്ഷാകര സാന്നിധ്യം വെളിപ്പെടുത്തുന്നത് അഭിമാനകരമായ സ്ഥലത്തല്ല, മറിച്ച് ഒരു എളിയ സ്ഥലത്താണ് എന്ന് ദനഹാ തിരുനാൾ ദിനത്തിൽ, ജൂബിലി വർഷത്തിന്റെ അവസാനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.

എല്ലാത്തിൽ നിന്നും ലാഭം നേടാൻ ശ്രമിക്കുന്ന ഒരു ലോകത്ത് വളരെ ചെറുതും ദുർബലവുമായ എല്ലാത്തിനെയും സംരക്ഷിക്കാൻ പാപ്പാ കത്തോലിക്കരെ ആഹ്വാനം ചെയ്തു.

“ജ്ഞാനികൾ ആരാധിച്ച ആ കുട്ടി വിലമതിക്കാനാവാത്തതും അളക്കാനാവാത്തതുമായ ഒരു നന്മയാണ്. അതാണ്‌ ദനഹായുടെ നന്മ. അത് ഒരു അഭിമാനകരമായ സ്ഥലത്തല്ല, മറിച്ച് ഒരു എളിയ സ്ഥലത്താണ് സംഭവിക്കുന്നത്”- പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.

ജ്ഞാനികൾ യേശുവിനെ സന്ദർശിക്കാൻ പോയപ്പോൾ ഹേറോദേസിന്റെ കൊട്ടാരത്തിൽ എത്തിയതും അത് ഹേറോദേസിൽ ഭയം ജനിപ്പിച്ചതും പാപ്പാ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ഈ സംഭവത്തെ ഉദ്ധരിച്ച് “ഭയം നമ്മെ അന്ധരാക്കുന്നു,” എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. നേരെമറിച്ച്, സുവിശേഷത്തിന്റെ സന്തോഷം നമ്മെ സ്വതന്ത്രരാക്കുന്നു എന്നും അത് നമ്മെ വിവേകികളാക്കുന്നു എന്നും പാപ്പാ പറഞ്ഞു.

മനുഷ്യരാശിയുടെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹങ്ങളെപ്പോലും ഉപഭോഗവസ്തുവാക്കി മാറ്റുന്ന വികലമായ സമ്പദ്‌വ്യവസ്ഥയുടെ ആത്മീയ അപകടങ്ങൾക്കെതിരെയും ലെയോ പാപ്പാ മുന്നറിയിപ്പ് നൽകി. മാർപാപ്പാ ആയതിനു ശേഷമുള്ള തന്റെ ആദ്യ ക്രിസ്തുമസ് സീസണിലെ അവസാനത്തെ പ്രധാന ആരാധനാക്രമമായിരുന്നു ദനഹാ തിരുനാൾ ദിനം.

Tags

Share this story

From Around the Web