പ്രതിപക്ഷ നേതാവ് കലിപ്പിൽ; രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ നേമം ഷജീറിനെ കാണാൻ കൂട്ടാക്കിയില്ല

നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ യൂത്ത് കോൺഗ്രസ് നേതാവിനോട് നീരസം പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ മുറിയിൽ നേമം ഷജീർ എത്തിയിട്ടും വി.ഡി. സതീശൻ കാണാൻ കൂട്ടാക്കിയില്ല. സഭയിലേക്ക് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും വി.ഡി. സതീശൻ നിൽക്കാൻ കൂട്ടാക്കിയില്ല.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. രാഹുൽ മങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതിലാണ് യൂത്ത് കോൺഗ്രസിൽ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിയമസഭയിൽ പോയതിന്, നേമം ഷജീറിനെതിരെ ദേശീയ കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി പ്രവാഹമാണ്.
സ്ത്രീവിരുദ്ധ നിലപാടിനൊപ്പം നേതാക്കൾ പരസ്യമായി നിന്നു, പൊതുസമൂഹത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നാണക്കേട് ഉണ്ടാക്കി, ജില്ലാ അധ്യക്ഷനെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളാണ് പരാതി നൽകിയത്.