പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി 'ലൗദാത്തോ സി ഗ്രാമം' തയാര്‍; ലെയോ പാപ്പ ഉദ്‌ഘാടനം ചെയ്യും
Aug 29, 2025, 14:32 IST

വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും.
നൂറ്റാണ്ടുകളായി പാപ്പമാരുടെ വേനൽക്കാലവസതിയായ കാസ്റ്റൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗ്രാമത്തിനു തുടക്കം കുറിക്കുന്നതെന്നത് ശ്രദ്ധേയമാണ്.