തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ലത്തീൻ സഭ; പ്രാദേശിക രാഷ്ട്രീയ സമിതി രൂപീകരിച്ചു,  ജനപ്രതിനിധികളായി സഭയിൽ നിന്നുള്ളവരെ കൂടുതലായി എത്തിക്കുക ലക്ഷ്യം
 

 
www

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെടാനൊരുങ്ങി ലത്തീൻ സഭ. ഇതിനായി പ്രാദേശിക രാഷ്ട്രീയ സമിതി രൂപീകരിച്ചു. ജനപ്രതിനിധികളായി സഭയിൽ നിന്നുള്ളവരെ കൂടുതലായി എത്തിക്കലാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം.

അഞ്ച് മേഖലകളായി തിരിച്ചാണ് പ്രവർത്തനമെന്ന് വികാരി ജനറൽ ഫാദ‍ർ യൂജിൻ പെരേര റിപ്പോർട്ടറിനോട് വ്യക്തമാക്കി. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളിലേക്ക് പരിഗണന ലഭിക്കുന്നില്ലെന്നും വികാരി ജനറൽ വ്യക്തമാക്കി.

എണ്ണത്തിൽ കൂടുതലാണെങ്കിലും പ്രധാന പദവി നൽകാത്തത് പരിഹരിക്കാൻ ഇടപെടലേ മാർഗമുള്ളൂവെന്ന് നിലപാടിലാണ് സഭാ നേതൃത്വം. വർക്കല- ചിറയിൻകീഴ്, പുതുക്കുറിച്ചി - കഠിനംകുളം, പള്ളിത്തുറ- വിഴിഞ്ഞം, മലമുകൾ - കഴക്കൂട്ടം കോട്ടുകാൽ പഞ്ചായത്ത് - കൊളത്തൂർ പഞ്ചായത്ത് എന്നിങ്ങനെയാണ് അഞ്ച് മേഖലകൾ.

Tags

Share this story

From Around the Web