ലത്തീന്‍ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമം

കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ഫാമിലി കമ്മീഷൻ സംഘടിപ്പിച്ച നേതൃസംഗമം ഫമീലിയ 2 മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്‌തു.
എറണാകുളം ആശീർഭവനിൽ നടന്ന ചടങ്ങിൽ കെആർഎൽസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആർഎൽസിബിസി ഫാമിലി കമ്മീഷൻ സെ ക്രട്ടറി റവ.ഡോ. എ.ആർ. ജോൺ, വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ട ർ ഫാ. അലക്സ് കുരിശുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ഫാമിലി കമ്മീഷൻ ഡയറക്ടർമാർ, സമിതിയംഗങ്ങൾ, ആനിമേറ്റർമാർ, വോളൻ്റിയേഴ്‌സ്, റിസോഴ്‌സ് പേഴ്‌സൺ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആശീർഭവൻ ഡയറക്ടർ റവ.ഡോ. വിൻസൻ്റ് വാരിയത്ത്, കെആ ർഎൽസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഡോ. എ.ആർ. ജോൺ എന്നിവർ ക്ലാസ് നയിച്ചു. ഫാ. റോബർട്ട് ചാവറനാനിക്കൽ, ഫാ.അരുൺ മാത്യു തൈപ്പറമ്പിൽ, ബോണി ചെല്ലാനം തുടങ്ങിയവർ നേതൃത്വം നൽകി.