നഞ്ചൻഗോഡ് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Dec 19, 2025, 07:18 IST
കർണാടക: നഞ്ചൻഗോഡ് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പുറപെട്ട ബസാണ് അപകടത്തിൽ പെട്ടത്. ബസിന് മുൻഭാഗത്ത് തീ പടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രകാരെ ഇറക്കുകയായിരുന്നു. ബസിന് പിറകെ വാഹനത്തിൽ വരുന്നവരാണ് ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്.
യാത്രക്കാർ സുരക്ഷിതരാണ്. പല യാത്രക്കാരുടെയും നിരവധി രേഖകൾ കത്തിനശിച്ചു. പലരുടെയും ഫോൺ, പാസ്പോർട്ട് എന്നിവ നഷ്ട്ടപ്പെട്ടു.