കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം: ഒരാൾ മണ്ണിനടിയിൽ പെട്ടു, അപകടം നടന്നത് അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥലത്ത് 
 

 
wwww

കോഴിക്കോട് മണ്ണിടിഞ്ഞ് വൻ അപകടം. ബൈപ്പാസ് റോഡിലെ നെല്ലിക്കോട് ആണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. മൂന്നുപേർ മണ്ണിനടിയിൽ പെട്ടെങ്കിലും രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്. മൂന്നുതവണയായിട്ടാണ് സ്ഥലത്ത് മണ്ണിടിഞ്ഞത് .

ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തന സമയത്തും മണ്ണിടിഞ്ഞു . സുരക്ഷിതമായ സ്ഥലത്തല്ല നിർമ്മാണ പ്രവർത്തനം നടക്കുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിലർക്കും പോലീസിനും  പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

നിർമ്മാണ പ്രവർത്തനത്തിന് സ്റ്റേ ഓർഡർ ഉണ്ടായിട്ടും അനധികൃതമായിട്ടാണ് നിർമ്മാണ പ്രവർത്തനം നടത്തിയതെന്ന് ആരോപണവും ഉയരുന്നു. പരാതി നൽകിയവർക്കെതിരെ ഉടമ ഭീഷണി ഉയർത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണിടിഞ്ഞ സ്ഥലത്തിന് മുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്. വാഹനങ്ങൾ കടന്ന് പോകാനുള്ള റോഡ് ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത് .

ഇതോടെ മൂന്നു വീട്ടുകാർ കുടുങ്ങിക്കിടക്കുകയാണ്. അപകടം ഉണ്ടായിട്ടും നിയമങ്ങൾ കാറ്റിപ്പർത്തി നിർമ്മാണ പ്രവർത്തനം നടത്തിയ ഉടമ ഇതുവരെയും സ്ഥലത്തെത്തിയിട്ടില്ല. ഇടിഞ്ഞവീണ മണ്ണ് നീക്കം ചെയ്യുമ്പോൾ വീണ്ടും മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു . എത്രയും പെട്ടെന്ന് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിയെ രക്ഷിക്കാനാണ് ഫയർഫോഴ്സും പോലീസും ശ്രമിക്കുന്നത്.

Tags

Share this story

From Around the Web